ചണ്ഡീഗഢ്: ദ്രാവക ഓക്സിജനുമായി പോകുകയായിരുന്ന ടാങ്കര്‍ കാണാതായി. ഹരിയാനയിലാണ് സംഭവം. പാനിപ്പത്തില്‍ നിന്നും സിര്‍സയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് യാത്രാ മദ്ധ്യേ കാണാതായത്. ജില്ലാ ഡ്രഗ് കണ്‍ട്രോളറുടെ പരാതിയിന്‍മേല്‍ പാനിപ്പത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച പാനിപ്പത്തിലെ പ്ലാന്റില്‍ നിന്നും ദ്രാവക ഓക്സിജന്‍ നിറച്ച്, സിര്‍സയിലേക്ക് യാത്രതിരിച്ച ടാങ്കര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പാനിപ്പത്ത്, മത്‌ലൗഡ എസ്.എച്ച്.ഒ മന്‍ജീത് സിംഗ് പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകത രാജ്യത്ത് കൂടിവരികയാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ച മെഡിക്കല്‍ ഓക്സിജനുമായി പോവുകയായിരുന്ന ടാങ്കര്‍ കൊളളയടിച്ചതായി ഹരിയാന മന്ത്രി അനില്‍ വിജ് ആരോപിച്ചിരുന്നു. പാനിപ്പത്തില്‍ നിന്നും ഫരീദാബാദിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ഡല്‍ഹി സര്‍ക്കാര്‍ അവരുടെ നിയന്ത്രണത്തിലുളള മേഖലയില്‍ വെച്ച് കൊളളയടിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു.
Post Your Comments