തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വാക്സീന് സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം. രണ്ട് ദിവസത്തിനുള്ളില്‍ ഒരു കോടിയോളം രൂപയാണ് ജനങ്ങള്‍ സംഭാവന ചെയ്തത്. സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വന്ന ക്യാമ്ബയിന് ജനങ്ങള്‍ ഏറ്റെടുത്തത്.കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയം വന്നതിനു ശേഷമാണ് എന്തു വന്നാലും കേരളത്തില്‍ വാക്സീന് സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്. ആ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അനേകം മനുഷ്യരാണ് സംഭാവന ചെയ്തത്.
Also Read:കോവിഡ് 19 രണ്ടാം തരംഗം; ഓക്സിജന്‍ പാഴാക്കാതെ സൂക്ഷിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമിത്
കഴിഞ്ഞ ദിവസം ഏഴായിരത്തോളം ആളുകളില്‍ നിന്ന് എത്തിയത് മുപ്പത്തിയഞ്ച് ലക്ഷം രൂപ. ഇന്ന് ഉച്ചവരെ മാത്രം അറുപത്തിരണ്ട് ലക്ഷത്തിലേറെ രൂപയും. സൗജന്യമായി വാക്സീന് സ്വീകരിക്കുമ്ബോള്‍ രണ്ട് ഡോസിന്റെ പണമായ എണ്ണൂറ് രൂപ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായാണ് സാമൂഹിക മാധ്യമങ്ങളില്‍ ക്യാമ്ബയിന് തുടങ്ങിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിനാളുകള്‍ അതേറ്റെടുത്തു. മികച്ച പ്രതികരണം വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ വാക്സിന് ചലഞ്ചുമായി മുന്നോട്ട് വരാനുള്ള ആലോചനയിലാണ്.
പ്രളയകാലത്ത് ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുജനത്തിന്റെ പിന്തുണ തേടിയപ്പോഴും സംഭാവനകള്‍ ഒഴുകിയിരുന്നു. 4912 കോടി രൂപയായിരുന്നു 2018-19 വര്‍ഷങ്ങളിലായി ദുരിതാശ്വാസ നിധിയിലെത്തിയത്.
Post Your Comments