ബാഗ്ദാദ്: ഇറാഖിൽ വീണ്ടും മിസൈൽ ആക്രമണം. ബാഗ്ദാദ് വിമാനത്താവളത്തിന് നേരെയാണ് മിസൈൽ ആക്രമണം ഉണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മൂന്ന് മിസൈലുകളാണ് വിമാനത്താവളത്തിന് നേരെ ഭീകരർ തൊടുത്തത്. എന്നാൽ മിസൈലുകൾ വീണത് ടെർമിനലുകളുടെ ഭാഗത്താകാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ബാഗ്ദാദിന്റെ തെക്കൻ മേഖലയിലാണ് ആക്രമണം ഉണ്ടായത്. അബു ഗാരിബ് ജയിലിനടുത്തായിരുന്നു ആദ്യ മിസൈൽ പതിച്ചത്. രണ്ടാമത്തേത് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പരിശീലന കേന്ദ്രത്തിന്റെ ആളൊഴിഞ്ഞ മേഖലയിലും മൂന്നാമത്തേത് വിമാനത്താവളത്തിനോട് ചേർന്നുള്ള സൈനിക ക്യാമ്പിനടുത്തുമായിരുന്നു. മിസൈലുകളെല്ലാം ലക്ഷ്യമിട്ടത് വിമാനത്താവളത്തെയായിരുന്നുവെന്നാണ് സുരക്ഷാ സേന അറിയിക്കുന്നത്.
അൽ-ജിഹാദ് എന്ന ഗ്രാമത്തിലെ ആളൊഴിഞ്ഞ ഒരു വീട്ടിൽ നിന്നാണ് മിസൈൽ ആക്രമണങ്ങൾ നടന്നത്. ഇവിടെ നിന്ന് ഉപയോഗിക്കാത്ത അഞ്ച് മിസൈലുകൾ സൈന്യം കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മേഖലയിൽ സുരക്ഷ ശക്തമാക്കിയെന്നും സൈന്യം അറിയിച്ചു.
Read Also: കെ ആർ ഗൗരിയമ്മ ആശുപത്രിയിൽ, അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു
Post Your Comments