COVID 19Latest NewsKeralaNewsIndia

ലക്ഷക്കണക്കിനാളുകൾ ഗൂഗിളിൽ തിരയുന്നത് ഓക്സിജൻ സിലിണ്ടറുകളും ആശുപത്രിക്കിടക്കകളും

ന്യൂഡല്‍ഹി: ആര്‍.ടി.പി.സി.ആറും ഓക്​സിജന്‍ സിലിണ്ടറും, ആശുപത്രികിടക്കകളും ഗൂഗിളില്‍ തിരഞ്ഞ്​ ഇന്ത്യക്കാര്‍. കോവിഡിന്‍റെ രണ്ടാം തരംഗം വ്യാപകമായതിന്​ പിന്നാലെയാണ്​ ഗൂഗിളില്‍ കോവിഡുമായി ബന്ധപ്പെട്ടവ കൂടുതല്‍ തിരയാന്‍ തുടങ്ങിയ​െതന്ന്​ ഗൂഗിളിന്‍റെ ഡാറ്റകള്‍ പറയുന്നു. ആര്‍.ടി.പി.സി.ആറും ഓക്​സിജന്‍ സിലിണ്ടറും, ആശുപത്രികിടക്കകള്‍ക്കും പ​ുറമെആന്‍റി വൈറല്‍ മരുന്നായ റെംഡെസിവിറുമാണ്​ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്​. അതില്‍ ആര്‍.ടി.പി.സി.ആറാണ്​ ഏറ്റവും കൂടുതല്‍ തിരഞ്ഞത്​.

Also Read:ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ കർശനമാകുന്നു; ഇന്ന് മുതൽ 1000 പേർക്ക് മാത്രം പ്രവേശനം; വിവാഹങ്ങൾക്ക് നിയന്ത്രണം

ഗൂഗിള്‍ ട്രെന്‍ഡുകളില്‍ നിന്ന് ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17 നാണ്​ ഈ വാക്കുകള്‍ അന്വേഷിക്കുന്നവരുടെ ഏണ്ണം ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്​.സെര്‍ച്ചിങ്ങില്‍ ഏറ്റവും മുന്നിലെത്തിയ ആര്‍.ടി.പി.സി.ആറിനൊപ്പം എത്താന്‍ മറ്റുവാക്കുകള്‍ക്കൊന്നും ആയില്ലെന്നും കണക്കുകള്‍ പറയുന്നു. ന്യൂഡല്‍ഹി,മുംബൈ,ബംഗളുരു,ഹൈദരാബാദ്​, എന്നിവിടങ്ങളാണ്​ ആര്‍.ടി.പി.സി.ആറിന്‍റെ തിരച്ചിലില്‍ ഏറ്റവും മുന്നിലുള്ള നഗരങ്ങള്‍. സമീപത്തെ കൊറോണ പരിശോധന കേന്ദ്രം അന്വേഷിച്ചവരുടെ എണ്ണം 5000 ശതമാനമാണ്​ മാര്‍ച്ച്‌​ 22 ന്​ ശേഷം രാജ്യത്ത്​ ഉയര്‍ന്നത്​. സമീപത്തെ കോവിഡ്​ ആശുപത്രികള്‍, കിടക്കകളുടെ ഒഴിവുകള്‍ തുടങ്ങിയവ അന്വേഷിച്ച ലക്ഷക്കണക്കിന്​ ആളുകളാണ്​ കര്‍ണാടകയിലുള്ളത്​.ആന്‍റി വൈറല്‍ മരുന്നായ റെംഡെസിവിറിനെയാണ്​ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഏറ്റവും കൂടുതല്‍ തിരഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button