KeralaLatest NewsNews

നിയമസഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് എൻഡിഎ ശക്തമായ സാന്നിദ്ധ്യമാകും;സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്ന് കെ സുരേന്ദ്രൻ

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ശക്തമായ സാന്നിദ്ധ്യമാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സീറ്റുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് പാർട്ടി രണ്ടക്കം കടക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു സുരേന്ദ്രൻ.

Read Also: മേക്കപ്പ് പോകും; കല്യാണ ദിവസം മാസ്‌ക് ധരിക്കാതെ യുവതി; പിഴ ചുമത്തി പോലീസ്

ഗുരുവായൂരിലും തലശേരിയിലും സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയത് പാർട്ടിയുടെ വീഴ്ച്ചയായി കണക്കാക്കാൻ കഴിയില്ല. സാങ്കേതിക പിഴവ് മൂലമാണ് അത് നടന്നത്. ഇക്കാര്യം പാർട്ടി പരിശോധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ ഏകോപനം താളം തെറ്റി. രാജ്യത്ത് ഫ്രീയായി ആർക്കും വാക്‌സിൻ ലഭിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങൾ വാക്‌സിൻ വാങ്ങിയിട്ടും കേരളം വാങ്ങാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: ‘ഗർഭിണിയായിരുന്നപ്പോൾ ആദിത്യൻ മോളെ തല്ലി, പണവും സ്വർണവും വാങ്ങി’; പൊലീസ് സംരക്ഷണം തേടുമെന്ന് അമ്പിളി ദേവിയുടെ അച്ഛൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button