13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഇന്‍സ്റ്റഗ്രാമിന്റെ പുതിയ പതിപ്പ് ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനെതിരേ അഡ്വക്കസി ഗ്രൂപ്പ്.കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കൊമേഷ്യല്‍ ഫ്രീ ചൈല്‍ഡ്ഹുഡ് എന്ന സംഘടനയാണ് സുക്കര്‍ബര്‍ഗിന് കത്ത് നല്‍കിയിട്ടുള്ളത്.
ഇന്‍സ്റ്റഗ്രാമിന്റെ ഈ തീരുമാനം കുട്ടികളെ അപകടത്തിലേക്ക് തള്ളി വിടുന്നതിന് സമാനമാണെന്നും, ഈ നീക്കം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സുക്കര്‍ബെര്‍ഗിന് സംഘടന കത്ത് നല്കി.ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ ആപ്ലിക്കേഷന്‍ പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ ആകര്‍ഷിക്കാനാണ് സാധ്യത.ആപ്ലിക്കേഷന്‍ ഉപയോഗത്തിന്റെ അപകടത്തിന് പുറമെ, അമിതമായി സ്ക്രീനില്‍ നോക്കുന്നതിന്റെ ആരോഗ്യ പ്രശ്നങ്ങളും കത്തില്‍ പറയുന്നുണ്ട്.
Post Your Comments