CricketLatest NewsNewsSports

ഫോമിലേയ്ക്ക് ഉയരാതെ മുംബൈ ബാറ്റ്‌സ്മാൻമാർ; പഞ്ചാബിന് 132 റൺസ് വിജയലക്ഷ്യം

രോഹിത് ശർമ്മയുടെ പ്രകടനമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്

ചെന്നൈ: ബാറ്റ്‌സ്മാൻമാരുടെ ഫോമില്ലായ്മ മുംബൈ ഇന്ത്യൻസിന് തലവേദനയാകുന്നു. പഞ്ചാബ് കിംഗ്‌സിനെതിരെ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടാനെ മുംബൈയ്ക്ക് സാധിച്ചുള്ളൂ. നായകൻ രോഹിത് ശർമ്മയുടെ പ്രകടനമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

Also Read: ചെക്ക് പോസ്റ്റുകളിൽ പരിശോധന പൊടിപൊടിക്കുമ്പോൾ ആളൊഴുക്ക് കാട്ടിലൂടെ; ഇടുക്കിയിലേയ്ക്ക് എത്തുന്നത് നൂറ് കണക്കിന് ആളുകൾ

ഓപ്പണർ ക്വിന്റൺ ഡീകോക്കിന്റെ (3) വിക്കറ്റാണ് മുംബൈയ്ക്ക് ആദ്യം നഷ്ടമായത്. മറുഭാഗത്ത് ഉറച്ചുനിന്ന രോഹിത് ശർമ്മ 52 പന്തിൽ 63 റൺസ് നേടി. മൂന്നമനായെത്തിയ ഇഷൻ കിഷനും (6) പിടിച്ചുനിൽക്കാനായില്ല. സൂര്യകുമാർ യാദവ് 33 റൺസ് നേടിയെങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു. കീറോൺ പൊള്ളാർഡ് 12 പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്നു.

പഞ്ചാബിന് വേണ്ടി മൊഹമ്മദ് ഷമിയും രവി ബിഷ്‌നോയിയും 4 ഓവറിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീതം വീഴ്ത്തി. ദീപക് ഹൂഡ, അർഷ്ദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button