Latest NewsNewsIndia

ജർമ്മനിയിൽ നിന്നും 23 മൊബൈൽ ഓക്‌സിജൻ പ്ലാന്റുകൾ ഉടൻ എത്തും; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ഓരോ പ്ലാന്റിലും മിനിറ്റിൽ 40 ലിറ്റർ ഓക്‌സിജൻ നിർമ്മിക്കാൻ സാധിക്കും

ന്യൂഡൽഹി: രാജ്യത്ത് ഓക്‌സിജന്റെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി
ജർമ്മനിയിൽ നിന്ന് മൊബൈൽ ഓക്‌സിജൻ പ്ലാന്റുകൾ രാജ്യത്ത് എത്തിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ 23 മൊബൈൽ ഓക്‌സിജൻ പ്ലാന്റുകൾ ഉടൻ രാജ്യത്ത് എത്തിക്കും.

Also Read: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5432 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 25850 പേർ

ഓരോ പ്ലാന്റിലും മിനിറ്റിൽ 40 ലിറ്റർ ഓക്‌സിജൻ നിർമ്മിക്കാൻ സാധിക്കും. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് (എഎഫ്എംഎസ്) ആശുപത്രികളിലായിരിക്കും പ്ലാന്റുകൾ സ്ഥാപിക്കുകയെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് എ. ഭരത് ഭൂഷൺ ബാബു അറിയിച്ചു. ഇതിനായി വ്യോമസേനയുടെ ചരക്ക് വിമാനങ്ങളായ സി17, സി130ജെ, ഐഎൽ76, എഎൻ32 എന്നിവയുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. കൂടുതൽ മൊബൈൽ പ്ലാന്റുകളുടെ ആവശ്യകതയുണ്ടെങ്കിൽ ചിനൂക്, എംഐ17 എന്നീ ഹെലികോപ്റ്ററുകളെയും സജ്ജമാക്കാനാണ് തീരുമാനം.

ഒരു ദിവസം ഏകദേശം 7250 മെട്രിക് ടൺ ഓക്‌സിജൻ ഉത്പ്പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. കോവിഡിന് മുമ്പ് ദിവസേന 700 മെട്രിക് ടൺ ഓക്‌സിജന്റെ ആവശ്യകത മാത്രമെ രാജ്യത്തുണ്ടായിരുന്നുള്ളൂ. ഇന്ന് 50008000 മെട്രിക് ടൺ ഓക്‌സിജൻ ഇന്ത്യയിൽ ദിവസേന ആവശ്യമായി വരുന്നുണ്ട്. ആവശ്യമുള്ളപ്പോൾ ആവശ്യമുള്ള സ്ഥലങ്ങളിലേയ്ക്ക്ഓക്‌സിജൻ എത്തിക്കാനാകുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. മൊബൈൽ പ്ലാന്റുകൾ എത്തുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button