Latest NewsNewsIndia

പട്യാലയിലെ കര്‍ഷകരുടെ ജീവിതം മാറി മറിയുന്നു; അക്കൗണ്ടിലേക്ക് കൈമാറിയത് കോടികൾ, കൊവിഡ് കാലത്തും കൈവിടാതെ സർക്കാർ

പട്യാലയിലെ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറിയത് 284.74 കോടി രൂപ

പട്യാല: പട്യാലയിലെ കര്‍ഷകരുടെ ജീവിതം മാറി മറിയുകയാണ്. പട്യാലയിൽ ഇപ്പോൾ റാബി സീസണാണ്. ഉത്പാദിപ്പിച്ച 96 ശതമാനം ഗോതമ്പിൽ ഏകദേശം 74 ശതമാനം ഗോതമ്പ് വിളകൾ പട്യാല ജില്ലയിലെ മണ്ഡികളിൽ വിറ്റഴിച്ചു. ഗോതമ്പ് വിളകൾക്ക് ആകെ ലഭിച്ചത് 284.74 കോടി രൂപയാണ്. ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറിയിരിക്കുകയാണ് അധികൃതർ.

ഏപ്രിൽ 10 മുതൽ സർക്കാർ വിളകളുടെ സംഭരണം ആരംഭിച്ചു. ലക്ഷ്യമിട്ട ഗോതമ്പിന്റെ (8.35 ലക്ഷം മെട്രിക് ടൺ) 74 ശതമാനം 10 ദിവസത്തിനുള്ളിൽ മണ്ഡികളിലെത്തിയതായി ജില്ലാ ഭക്ഷ്യ വിതരണ കൺട്രോളർ ഹർഷരഞ്ജിത് സിംഗ് പറഞ്ഞു. സംഭരണ ഏജൻസികൾ ഇതേവേഗതയിൽ തന്നെ ഗോതമ്പ് വാങ്ങുന്നുമുണ്ട്. മണ്ഡികളിൽ കർഷകരെത്തിച്ച ഗോതമ്പിൽ 96 ശതമാനവും ഇതിനോടകം വിറ്റുകഴിഞ്ഞു.

Also Read:ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാനൊരുങ്ങി റിലയന്‍സ്

കർഷകർക്ക് അവർ വിറ്റ വിളകളുടെ തുക പൂർണമായും അവരുടെ അക്കൗണ്ടുകളിലേക്ക് ഇതിനോടകം കൈമാറിയതായി ജില്ലാ ഭക്ഷ്യ വിതരണ കൺട്രോളർ പറഞ്ഞു. പട്യാല ജില്ലയിലെ കർഷകർക്ക് 284.74 കോടി രൂപയാണ് കൈമാറിയിരിക്കുന്നത്. പട്യാലയിലെ കർഷകർക്കും ഇതുതന്നെയാണ് പറയാനുള്ളത്. അവരുടെ വിളകൾക്ക് ലാഭകരമായ തുക ലഭിച്ചതായി കർഷകർ സാക്ഷ്യപ്പെടുത്തുന്നു.

ഗോതമ്പ് ഏപ്രിൽ 14 ന് വിറ്റ ഗോതമ്പിൻ്റെ തുക ഏപ്രിൽ 17 ന് ലഭിച്ചെന്നാണ് ഗോബിന്ദ്‌പൂർ പിന്ഡ് ഗ്രാമത്തിലെ കർഷകനായ ഗുർജിന്ദർ സിംഗ്. തൻ്റെ വിളകളുടെ തുകയായി അക്കൗണ്ടിൽ വന്നത് 1.54 ലക്ഷം രൂപയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അതുപോലെ തന്നെ ബട്ട ഗ്രാമത്തിലെ കർഷകനായ സുഖ്‌വന്ത് സിംഗിനും പറയാനുള്ളത് ഇതുതന്നെയാണ്. അദ്ദേഹം വിറ്റ ഗോതമ്പിന് 2.51 ലക്ഷം രൂപ നേരിട്ട് അക്കൗണ്ടിലേക്കെത്തി.

Also Read:എഎ റഹിം അടക്കമുള്ളവര്‍ വിചാരണ നേരിട്ടേ മതിയാകൂവെന്ന് കോടതി, പരാതിയിൽ ഉറച്ച്‌ ഹർജിക്കാരി

ഏപ്രിൽ 14 നാണ് കർഷകർ ഗോതമ്പ് ഉൽ‌പന്നങ്ങൾ സംഭരിച്ച് ചന്തയിലെത്തിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ കർഷകർക്ക് അവരുടെ തുക അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ, മറ്റ് കർഷകരും തങ്ങളുടെ അക്കൗണ്ടുകളിൽ പണമടച്ചതിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ബാങ്ക് അക്കൗണ്ടുകളിൽ കൃത്യമായി തുക വരുന്നുണ്ടെന്നും പേയ്‌മെന്റ് ലഭിക്കുന്നതിൽ പ്രശ്‌നമില്ലെന്നും കർഷകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button