Latest NewsNewsInternational

‘എന്ത് വന്നാലും ഇന്ത്യക്കൊപ്പം’: സഹായം വാഗ്ദാനം നൽകി ഇമാനുവല്‍ മാക്രോണ്‍‌

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്​ എല്ലാ സഹായവും നല്‍കും.

പാരീസ്​: ഇന്ത്യക്ക്​ എന്ത്​ സഹായവും നല്‍കാന്‍ തയാറാണെന്ന്​ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവല്‍ മാക്രോണ്‍. ട്വിറ്ററിലൂടെയാണ്​ ​ഇന്ത്യന്‍ ജനതക്കൊപ്പമാണെന്ന്​ മാക്രോണ്‍ അറിയിച്ചത്​. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്​ എല്ലാ സഹായവും നല്‍കും. പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈ പോരാട്ടത്തില്‍ ഫ്രാന്‍സ്​ നിങ്ങളോടൊപ്പമുണ്ടാക്കും. എന്ത്​ സഹായത്തിനും ഞങ്ങള്‍ തയാറാണ്​ -ഇമാനുവല്‍ മാ​ക്രോണ്‍പറഞ്ഞു.

Read Also: രാജ്യത്ത് കാര്‍ഷിക കയറ്റുമതിയില്‍ വന്‍ കുതിപ്പ്; ഗോതമ്പ് കയറ്റുമതിയില്‍ 727 ശതമാനം വളര്‍ച്ച

എന്നാൽ ഫ്രഞ്ച്​ അംബാസിഡര്‍ ഇമാനുവല്‍ ലെനിനാണ്​ മാക്രോണിന്‍റെ പ്രസ്​താവന ട്വീറ്റ്​ ചെയ്​തത്​. നേരത്തെ ചൈനയും ഇന്ത്യക്ക്​ സഹായം വാഗ്​ദാനം ചെയ്​ത്​ രംഗത്തെത്തിയിരുന്നു. അതേസമയം കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഓക്​സിജന്​ രാജ്യത്ത്​ വലിയ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button