KeralaLatest News

വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസ്: ഒളിവിലായിരുന്ന പ്രതി മരിച്ച നിലയിൽ

കെ.എസ്.ജോസിന്റെയും ഷെർലിയുടെയും മകൾ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ മഹേഷിനു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ചോറ്റാനിക്കര∙ തൃശൂർ കുട്ടനെല്ലൂരിൽ സുഹൃത്തായ വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൃശൂർ പാവറട്ടി മണപ്പാടി വെളുത്തേടത്ത് വി.െക. മഹേഷിനെ (41) ചോറ്റാനിക്കരയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2 ദിവസമായി ചോറ്റാനിക്കരയിൽ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാൽ ലോഡ്ജ് ജീവനക്കാരൻ പൊലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണു ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയിൽ കെ.എസ്.ജോസിന്റെയും ഷെർലിയുടെയും മകൾ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ മഹേഷിനു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഒളിവിൽപോയ മഹേഷ് 20നാണു ചോറ്റാനിക്കരയിൽ മുറിയെടുത്തത്. ചോറ്റാനിക്കര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

read also: സുമിത്ര മഹാജന്‍ മരണപ്പെട്ടുവെന്ന് ശശിതരൂര്‍; തെറ്റായ വാർത്തക്കെതിരെ ബിജെപി, പിന്നാലെ ട്വീറ്റ് പിന്‍വലിച്ച്‌ എംപി

ഡോ.സോനയുടെ ഒപ്പം താമസിച്ചിരുന്ന ബിസിനസ് പങ്കാളിയായിരുന്നു മഹേഷ്. 2020 സെപ്റ്റംബർ 29നാണു സോനയ്ക്കു കുത്തേറ്റത്. ഒക്ടോബർ 4നാണു മരിച്ചത്. മഹേഷുമായി സാമ്പത്തിക തർക്കം ഉണ്ടായതിനെ തുടർന്ന് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ സോന പരാതി നൽകിയിരുന്നു. തുടർന്നു മഹേഷ് സോനയുമായുണ്ടായ വാക്കുതർക്കത്തിനിടെ കുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button