Latest NewsSaudi ArabiaNewsGulf

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: പക്ഷാഘാതമുണ്ടായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗമായ ആലപ്പുഴ മാവേലിക്കര സ്വദേശി നൗഷാദ് വെട്ടിയാർ (52) ആണ് ഹൃദയസ്തംഭനം മൂലം മരിച്ചിരിക്കുന്നത്. പത്തു ദിവസം മുമ്പ് പക്ഷാഘാതമുണ്ടായതിനെ തുടർന്ന് റിയാദിലെ ഹയാത്ത് ഇൻറർനാഷണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ഹൃദയാഘാതമുണ്ടായത്. ഭാര്യ: റഹീന നൗഷാദ്. മക്കൾ: ആലിയ നൗഷാദ്, ആശ നൗഷാദ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button