നടന്‍ കൊല്ലം സുധിയുടെ വിടവാങ്ങലിനു കാരണമായ കാർ അപകടത്തിൽ സുഹൃത്തും നടനുമായ ബിനു അടിമാലിയ്ക്കും പരിക്കേറ്റിരുന്നു. കാലിനടക്കം പരിക്കേറ്റ ബിനു സര്‍ജറിയും ചികിത്സയും കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രി വിട്ടത്. ഇപ്പോഴിതാ കൊല്ലം സുധിയെ കുറിച്ചും തന്റെ ശാരീരിക സ്ഥിതിയെക്കുറിച്ചും ബിനു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘രാത്രി ഉറങ്ങാന്‍ സാധിക്കില്ല. ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുകയാണ്. നഷ്ടമായത് തന്റെ കുടുംബത്തിലെ ഒരംഗത്തെയാണ്. സുധിയുടെ ഭാര്യ രേണുവിനേയും മക്കളേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. തന്റെ കാലിന്റെ ലിഗമെന്റിന് നേരത്തെ പ്രശ്‌നമുണ്ടായിരുന്നതാണ്. ഇടിച്ചതിന് ശേഷം നടക്കുന്നത് വാക്കറിന്റെ സഹായത്തോടെയാണ്. തല ഇടിച്ചത് കാരണം ഇയര്‍ ബാലന്‍സിന്റെ പ്രശ്‌നവുമുണ്ട്. കൈക്കുഴയ്ക്കും പ്രശ്‌നമുണ്ട്. രാത്രി തിരിഞ്ഞു കിടക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ട്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മഹേഷ് സുധിച്ചേട്ടന്‍ എവിടെ എന്നാണ് ചോദിച്ചു കൊണ്ടിരുന്നത്’- 24 ന്യൂസിനു നൽകിയ പ്രതികരണത്തിൽ ബിനു അടിമാലി പറഞ്ഞു.
കഴിഞ്ഞ ദിവസം ബിനു അടിമാലി വാക്കറിന്റെ സഹായത്തോടെ, കൊല്ലം സുധിയുടെ കോട്ടയത്തെ വീട്ടില്‍ എത്തിയിരുന്നു.
Post Your Comments