തൊഴില്‍ പ്രശ്‌നങ്ങള്‍ക്കിടയില്‍പ്പെട്ട് ഉഴലുമ്പോള്‍ ശ്രീ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുക. എല്ലാ പ്രശ്‌നങ്ങള്‍ക്കും മഹാവിഷ്ണുവിനു വഴിപാടുകള്‍ നടത്തുന്നതുവഴി പരിഹാരമുണ്ടാകും.
വിഷ്ണുവിനു പ്രിയപ്പെട്ട പുഷ്പങ്ങളായ തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ കൊണ്ട് വിഷ്ണുസഹസ്രനാമസ്‌തോത്രം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ടുള്ള അര്‍ച്ചന പ്രശ്‌നപരിഹാരതത്തിനുള്ള ഉത്തമമായ പ്രതിവിധിയാണ്. തൊഴില്‍ രംഗത്തെ ശത്രുതാദോഷം അവസാനിപ്പിക്കാന്‍ സുദര്‍ശന ഹോമം ഗുണപ്രദമാണ്. എന്നാല്‍ ഹോമകര്‍മാദികള്‍ക്കു ഫലസിദ്ധിയുണ്ടാകണമെങ്കില്‍ യഥാവിധി ചെയ്യാന്‍ കഴിവും പ്രാപ്തിയുമുള്ളവരെ മാത്രം തെരഞ്ഞെടുക്കുക.
സാധാരണക്കാരായവര്‍ക്കു തൊഴില്‍ ലഭിക്കുന്നതിനും തൊഴില്‍ തര്‍ക്കം, പ്രവര്‍ത്തന മേഖലയിലെ ദോഷങ്ങള്‍ എന്നിവ മാറുന്നതിനുമായി ചെയ്യാവുന്ന ഒരു ആചരണം ഇനി പറയുന്നു.
ദിവസവും രാവിലെ പൂര്‍ണ്ണ ശരീരശുദ്ധി വരുത്തി നെയ് വിളക്ക് തെളിയിച്ച് അഷ്ടാക്ഷരമന്ത്രമായ ഓം നമോ നാരായണായ അല്ലെങ്കില്‍ ദ്വാദശാക്ഷരമന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ എന്നീ മൂലമന്ത്രങ്ങളില്‍ ഏതെങ്കിലും ഒന്നു നൂറ്റെട്ട് പ്രാവശ്യം ചൊല്ലുകയും ഈ വ്രതം 54 ദിവസം കാലം കൂടുന്ന ദിവസം മഹാവിഷ്ണു ക്ഷേത്രത്തില്‍ തുളസിമാല അര്‍പ്പിച്ച് പാല്‍പ്പായസം നേദ്യമായി സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നതും എല്ലാ ഐശ്വര്യത്തിനും തടസ്സങ്ങള്‍ മാറുന്നതിനും ഉത്തമമായ പ്രതിവിധിയാകുന്നു. വ്രതം തുടങ്ങാന്‍ വ്യാഴാഴ്ച ദിവസത്തെ ദോഷ രഹിതമായ സമയം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Post Your Comments