ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ ഇന്ത്യയുടെ പോരാട്ടം ശക്തമായി തുടരുന്നു. ഓക്സിജന്റെയും വാക്സിന്റെയും വിതരണം സുഗമമാക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കിയിരിക്കുകയാണ്. പ്രതിസന്ധി സൃഷ്ടിക്കുന്ന ഓക്സിജൻ വിതരണത്തിന് പരിഹാരം കാണാൻ വ്യോമസേനയെയും റെയിൽവേയെയും ഉൾപ്പെടെ രംഗത്തിറക്കിയിട്ടുണ്ട്.
ഓക്സിജന്റെ ഉത്പ്പാദനം ഒരു ഭാഗത്ത് വർധിപ്പിക്കുമ്പോൾ ഇതിന്റെ വിതരണം സുഗമമാക്കുകയെന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഒരു ദിവസം ഏകദേശം7250 മെട്രിക് ടൺ ഓക്സിജൻ ഉത്പ്പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. കോവിഡിന് മുമ്പ് ദിവസേന 700 മെട്രിക് ടൺ ഓക്സിജന്റെ ആവശ്യകത മാത്രമെ രാജ്യത്തുണ്ടായിരുന്നുള്ളൂ. ഇന്ന് 5000-8000 മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിൽ ദിവസേന ആവശ്യമായി വരുന്നുണ്ട്. ആവശ്യമുള്ളപ്പോൾ ആവശ്യമുള്ള സ്ഥലങ്ങളിലേയ്ക്ക്ഓക്സിജൻ എത്തിക്കാനാകുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി.
ചില സംസ്ഥാനങ്ങൾക്ക് ഓക്സിജൻ അധികം ഉത്പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.മഹാരാഷ്ട്രയും ഗുജറാത്തും ഓക്സിജൻ ധാരാളം ഉത്പ്പാദിപ്പിക്കുന്നുണ്ടെങ്കിലും വിതരണത്തിലാണ് പ്രശ്നങ്ങൾ നേരിടുന്നത്. എന്നാൽ, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിൽ ഓക്സിജൻ അധികമുണ്ട്. ഇത്തരത്തിൽ അധികമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഓക്സിജൻ ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ഇന്ത്യൻറെയിൽവേ പ്രത്യേക റോ റോ സർവീസ് ആരംഭിച്ചിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് ആവശ്യമുള്ള ഓക്സിജൻ എത്തിക്കാൻ വ്യോമ സേനയും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
Post Your Comments