ദുബായ് : ഇന്ത്യന്‍ പ്രവാസി ഷുഹയ്ബ് ആണ് ദുബായില്‍ ജോലി വാഗ്ദാനം എന്ന പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇത് ധാരാളം പേര്‍ തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇങ്ങനെയൊരു ജോലി വാഗ്ദാനം വ്യാജമാണെന്ന് അറിയിച്ചു.
Read Also : പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ രാജ്യമായി യുഎഇ
ഇന്ത്യക്കാരായ പ്രവാസികള്‍ പ്രവാസി ഭാരതീയ സഹായത കേന്ദ്ര ആപ്പ് വഴിയാണ് ദുബായില്‍ ജോലി തേടേണ്ടതെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. മറ്റുള്ള ഗ്രൂപ്പുകളില്‍ വരുന്ന പോസ്റ്റുകള്‍ വ്യാജമാണെന്നും ഒരുതരത്തിലും ചതിയില്‍പ്പെടരുതെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കുന്നു.
ഷുഹയ്ബ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച ജോബ് ഓഫര്‍ ലെറ്ററില്‍ ഓഫീസ് ബോയ്ക്ക് 3470 ദിര്‍ഹവും സൗജന്യ ഭക്ഷണവും താമസ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Post Your Comments