ദുബായ് : ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പത്ത് ദിവസത്തെ താത്ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ. ഈ മാസം 24 മുതലാണ് വിലക്ക് പ്രാബല്യത്തിലാകുക. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് വിവരം. കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനം പുനപരിശോധിക്കും. ഇന്ത്യയില്‍ കൊവിഡ് വ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
അതേസമയം ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഈ തീരുമാനം തുടരും. എന്നാല്‍ ഒമാനി പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യമേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെ ഈ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
Post Your Comments