Latest NewsKeralaNews

തിരുവനന്തപുരം സെൻട്രൽ ജയിലിൽ ബണ്ടി ചോർ ഉൾപ്പെടെ രണ്ടു പേർക്ക് കോവിഡ്; നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ഉൾപ്പെടെ രണ്ട് തടവുകാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മണികണ്ഠൻ എന്നയാളാണ് രോഗബാധ സ്ഥിരീകരിച്ച മറ്റൊരാൾ. രോഗബാധിതരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി ജയിൽ അധികൃതർ അറിയിച്ചു.

Read Also: കോവിഡ് : ഇസ്ലാമിക പണ്ഡിതന്‍ മൗലാന വഹിദുദ്ദീന്‍ ഖാന്‍ അന്തരിച്ചു, അനുശോചിച്ച്‌ രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ജയിലിലെ മറ്റ് തടവുകാരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ജയിലിലെ തടവുപുള്ളികൾക്ക് കൂട്ടത്തോടെ കൊവിഡ് സ്വീകരിച്ചിരുന്നു. പിന്നീട് വിവിധ ജയിലുകളിലെ ആയിരത്തോളം തടവുകാരെ ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ ഇവരിൽ ചിലർ ഇപ്പോഴും കീഴടങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്‌.

Read Also: രക്തസാക്ഷികൾ പൊറുക്കില്ല; ആലപ്പുഴയിൽ ജി സുധാകരനെതിരെ പോസ്റ്റർ

shortlink

Related Articles

Post Your Comments

Related Articles


Back to top button