കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടുയുവാക്കളിൽനിന്ന് 20 കിലോ കഞ്ചാവും 175 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തി പിടികൂടിയിരിക്കുന്നു.
കാഞ്ഞിരപ്പള്ളി ഭാഗത്ത് കഞ്ചാവ് വിൽപന നടത്തിവന്ന പായിപ്പാട് കുന്നന്താനം തുണ്ടിയിൽ ജെബി ജയിംസ് (30), നെടുമുടി കല്ലൂപറമ്പിൽ വിനോദ് ഔസേപ്പ് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനുനേരെ കുരുമുളക് സ്പ്രേ ചെയ്യാൻ ശ്രമിച്ച ഇവരെ സാഹസികമായി കീഴ്പെടുത്തുകയായിരുന്നു ഉണ്ടായത്. ഇവരിൽനിന്ന് ലഹരിവസ്തുക്കൾ, നിരോധിത ഗുളികകൾ, ഇൻജക്ഷൻ സിറിഞ്ചുകൾ എന്നിവയും പിടിച്ചെടുത്തു.
ജില്ല പൊലീസ് മേധാവി ഡി. ശിൽപക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡിവൈ.എസ്.പിമാരായ ബി. അനിൽകുമാർ, വി.ജെ. ജോഫി, എൻ.സി. രാജ്മോഹൻ എന്നിവരുടെ നിർേദശപ്രകാരമായിരുന്നു പരിശോധന. എസ്.എച്ച്.ഒമാരായ എൻ. ബിജു, സാഗർ, കെ. കണ്ണൻ, എസ്.ഐമാരായ എൽദോ പോൾ, അനീഷ്, ടി. ശ്രീജിത്ത്, ബിജോയ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രതീഷ് രാജ്, ശ്രീജിത്ത് ബി. നായർ, അജയകുമാർ, അനീഷ്, തോംസൺ, അരുൺ, ഷമീർ, ഷിബു, സൈബർ സെൽ ഉദ്യോഗസ്ഥരായ ശ്യാം എസ്. നായർ, ജോബിൻസ് ജയിംസ്, അഭിലാഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. വിപണിയിൽ 50 ലക്ഷത്തോളം രൂപയുണ്ട് പിടികൂടിയ ലഹരിവസ്തുക്കൾക്ക്.
Post Your Comments