COVID 19Latest NewsIndiaNews

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നുലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. പ്രതിദിന കൊറോണ വൈറസ് രോഗബാധ ഇതാദ്യമായി മൂന്നുലക്ഷം കടന്നിരിക്കുന്നു. 24 മണിക്കൂറിനിടെ 3,14,835 ലക്ഷം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 1,59,24,989 കോടിയായി ആയി ഉയർന്നു. ഇന്ത്യയിൽ ഇത് ലോകത്തെ ഏറ്റവും ഉയർന്ന് പ്രതിദിന രോഗബാധയാണ്. നിലവിൽ 22,84,411 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 1,78,841 പേരാണ് രോഗമുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,104 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഡൽഹി, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, രാജസ്ഥാൻ,ഉത്തർ പ്രദേശ് തുട‌ങ്ങിയ സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് രോഗ ബാധ രൂക്ഷമാണ്. കേരളത്തിൽ ഇന്നലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം ആദ്യമായി ഇരുപതിനായിരം കടന്നിരിക്കുന്നു.

ലോകത്തും കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഒമ്പത് ലക്ഷത്തിലോട്ട് അടുക്കുന്ന പ്രതിദിന വർദ്ധന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 1,44,425,076 ആയി ഉയർന്നു. ആകെ മരണസംഖ്യ മൂന്നര ലക്ഷം കടന്നു. പന്ത്രണ്ട് കോടിയിലേറെ പേർ രോഗമുക്തി നേടി.രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അറുപത്തയ്യായിരത്തിന് മുകളിലെത്തി. ഇന്ത്യ, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് കൊവിഡ് വ്യാപനത്തിൽ അമേരിക്കയ‌്ക്ക് പിന്നിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button