Latest NewsNewsIndia

BREAKING: സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് അന്തരിച്ചു

ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാദ്ധ്യമപ്രവർത്തകനായി ആശിഷ് പ്രവർത്തിച്ചിട്ടുണ്ട്.

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് അന്തരിച്ചു. 33 വയസായിരുന്നു. ഡൽഹി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകനായിരുന്നു ആശിഷ് യെച്ചൂരി.

ഗുഡ്ഗാവിലുള്ള മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആശിഷിന്റെ ആരോഗ്യ നില ഇന്ന് പുലർച്ചെയാണ് ഗുരുതരമായത്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാദ്ധ്യമപ്രവർത്തകനായി ആശിഷ് പ്രവർത്തിച്ചിട്ടുണ്ട്.

Read Also: രാജ്യത്ത് കോവിഡ്​ വ്യാപനം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ; പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു

മകന് കോവിഡ് ബാധിച്ചതറിഞ്ഞ് സീതാറാം യെച്ചൂരിയും ക്വാറന്റെയ്‌നിലായിരുന്നു. തുടർന്ന് പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button