സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് നടന്ന മത്സരത്തിൽ കാഡിസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചതിതോടെയാണ് റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. റയലിനേക്കാൾ ഒരു മത്സരം കുറവ് കളിച്ച അത്ലാന്റിക്കോ മാഡ്രിഡിനും 70 പോയിന്റാണുള്ളത്. ഗോൾ ശരാശരി മികവിലാണ് റയൽ ഒന്നാം സ്ഥാനത്ത് എത്തിയത്.
30, 40 മിനിറ്റുകളിൽ കരീം ബെൻസേമയുടെ ഗോളിൽ റയൽ ലീഡ് നേടി. സീസണിൽ 23 ഗോളാണ് ബെൻസേമ നേടിയത്. ആൽവാരോ ഓഡ്രിസോളായാണ് (33) റയലിന്റെ മൂന്നാം ഗോൾ നേടിയത്. അതേസമയം മറ്റൊരു മത്സരത്തിൽ മൂന്നാം സ്ഥാനത്തുള്ള സെവിയ്യ ലെവന്റെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. 65 പോയിന്റുമായി രണ്ട് മത്സരങ്ങൾ കുറവ് കളിച്ച ബാഴ്‌സലോണയാണ് നാലാം സ്ഥാനത്ത്.
Post Your Comments