ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും അഞ്ചാമത് ബാച്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തി. ഇന്ത്യന്‍ ആകാശ അതിര്‍ത്തികളില്‍ ഇനി ചൈനയുടെയും പാകിസ്ഥാന്റെയും നിരന്തരമായ ഭീഷണികള്‍ക്ക് വിരാമമിടാന്‍ കരുത്തന്‍ റഫാല്‍ വിമാനങ്ങള്‍ക്കാകും. പുതിയ ബാച്ചില്‍ എത്ര വിമാനങ്ങളാണ് എത്തിയതെന്ന് സുരക്ഷാ കാരണങ്ങളാല്‍ വായുസേന പറഞ്ഞിട്ടില്ല. എന്നാല്‍ ഇന്നെത്തിയ വിമാനങ്ങളോടെ പട്യാലയിലെ അംബാലയില്‍ ആദ്യ റഫാല്‍ സ്‌ക്വാഡന്‍ പൂര്‍ത്തിയാകും. വൈകാതെ രാജ്യത്തെ രണ്ടാമത് റഫാല്‍ സ്‌ക്വാഡന്‍ പശ്ചിമ ബംഗാളിലെ ഹസിമാര എയര്‍ ബേസില്‍ സ്ഥാപിതമാകും.
Read Also : ഇന്ത്യക്കാർ ‘കൈലാസ രാജ്യ’ത്തേക്ക് വരണ്ട; വിലക്കേർപ്പെടുത്തി നിത്യാനന്ദ
ഒരു സ്‌ക്വാഡന്‍ എന്നാല്‍ 18 യുദ്ധവിമാനങ്ങള്‍ ചേര്‍ന്ന യൂണിറ്റാണ്.
അഞ്ചാം ബാച്ച് റഫാല്‍ വിമാനങ്ങള്‍ ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ഭദൗരിയ ഫ്രാന്‍സില്‍ വച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. 8000 കിലോമീറ്റര്‍ നിര്‍ത്താതെ പറന്ന് വായുവില്‍ വച്ചുതന്നെ ഇന്ധനം നിറച്ചാണ് ഇവ ഇന്ത്യയിലെത്തിയത്. ഫ്രാന്‍സിന്റെയും യു.എ.ഇയുടെയും വായുസേനയുടെ സഹായം ഇന്ത്യയ്ക്ക് ലഭിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലായ് 29നാണ് ആദ്യബാച്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. അഞ്ചെണ്ണമാണ് അന്നുവന്നത്. ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്ന വായുസേന മേധാവി ആര്‍.കെ.എസ് ഭദൗരിയ റഫാല്‍ പരിശീലന വിഭാഗത്തില്‍ സന്ദര്‍ശനം നടത്തുകയാണ്. അറിയിച്ചതിലും നേരത്തെയാണ് ചില വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചതെന്ന് ഭദൗരിയ അഭിപ്രായപ്പെട്ടു. അതിനുളള ഫ്രാന്‍സിനോടുളള നന്ദിയും അറിയിച്ചു.
Post Your Comments