സീതത്തോട്: കക്കാട് നദിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മലിന ജലം ഒഴുക്കി കളയുന്നതിനായി മൂഴിയാര്‍ സംഭരണിയില്‍ നിന്നും 15,000 ഘന മീറ്റര്‍ ജലം നാളെ രാവിലെ 10 മുതല്‍ 11 വരെ തുറന്നുവിടും. കക്കാട് കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് ഇതിന് അനുമതി നല്കി.
Read Also : കുറഞ്ഞ വിലയിൽ തകർപ്പൻ മൈലേജുമായി ഓലയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ എത്തുന്നു
മൂഴിയാര്‍ സംഭരണിയുടെ മൂന്നു ഗേറ്റുകള്‍ അഞ്ചു സെന്റീമീറ്റര്‍ വരെ ഉയര്‍ത്തും. കക്കാട് നദിയില്‍ ജലം ഒഴുക്കി വിടുന്നതിനാല്‍ ജലനിരപ്പ് അഞ്ച് സെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. പുറത്തുവിടുന്ന ജലം കക്കാട് നദിയിലൂടെ നാലു മണിക്കൂറിനുള്ളില്‍ ആങ്ങമൂഴി, സീതത്തോട്ടില്‍ എത്തും. കക്കാട് ആറിന്റെയും പമ്പ നദിയുടെയും തീരത്ത് താമസിക്കുന്നവരും മറ്റുള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments