COVID 19KeralaLatest NewsNewsIndia

ലോക്ക് ഡൗൺ വരുമെന്ന് ഭയം ; അതിഥിത്തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നു

പാലക്കാട്: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ അതിഥിത്തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം നാടകളിലേക്ക് മടങ്ങുന്നു. ലോക്ഡൗണ്‍ വീണ്ടും വരുമെന്ന ഭയം മൂലമാണ് ഇവര്‍ നാട്ടിലേക്കു പോവുന്നത്. ഇതോടെ കടുത്ത യന്ത്രണങ്ങള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന തൊഴില്‍ സ്ഥാപനങ്ങള്‍ നിശ്ചലമായേക്കുമെന്ന ആശങ്ക വ്യവസായമേഖലയിലുണ്ട്.

Read Also : ലോക കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും  

ട്രെയിനുകള്‍ കുറവായതിനാല്‍ ദീര്‍ഘദൂര സ്വകാര്യ ബസുകളിലാണു ഇവര്‍ അതിര്‍ത്തി കടക്കുന്നത്. ഏജന്റുമാരുടെ സഹായത്തോടെയാണു പാസും ടിക്കറ്റും സംഘടിപ്പിക്കുന്നത്. തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്ന കാഴ്ചയാണ് ഇന്നലെ മുതല്‍ വാളയാര്‍ അതിര്‍ത്തിയില്‍ കാണുന്നത്. രോഗത്തെക്കാള്‍ തൊഴിലാളികള്‍ ഭയക്കുന്നതു ജോലിയും പണവുമില്ലാതെ ഒറ്റപ്പെട്ടു പോകുമെന്ന അവസ്ഥയാണ്.

സംസ്ഥാന അതിര്‍ത്തിയിലെ നിയന്ത്രണത്തില്‍ കോയമ്പത്തൂർ ര്‍ കഞ്ചിക്കോട് വ്യവസായമേഖലകളെ ബന്ധിപ്പിച്ചുള്ള വ്യവസായ സംരംഭങ്ങളുടെ പ്രവര്‍ത്തനവും നിലച്ചു. ഇരു വ്യവസായ മേഖലയിലുള്ളവര്‍ക്കും യാത്രയ്ക്കും ചരക്കു ഗതാഗതത്തിനും സാധ്യമല്ലാതായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button