വാഷിംഗ്ടൺ: ജയിലിലേയ്ക്ക് ലഹരി മരുന്നുകൾ എത്തിക്കാൻ ശ്രമിച്ച പൂച്ച കസ്റ്റഡിയിൽ. ശരീരത്തിൽ നിരോധിത ലഹരി വസ്തുക്കൾ ഉൾപ്പെടുന്ന ബാഗുമായി സഞ്ചരിച്ച പൂച്ചയെയാണ് പോലീസ് പിടികൂടിയത്. പനാമയിലെ ന്യൂസ് എസ്പരാൻസ് ജയിലിലാണ് സംഭവമുണ്ടായത്.
കഞ്ചാവും കൊക്കയ്‌നും ക്രാക്കുമാണ് പൂച്ച കടത്താൻ ശ്രമിച്ചത്. പൂച്ചയുടെ കഴുത്തിന് ചുറ്റും ഒരു തുണികൊണ്ട് കെട്ടിയിരുന്നു. കഴുത്തിൽ ചുറ്റിയ ഈ തുണിയ്ക്കുള്ളിലാണ് ലഹരി വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ജയിലിലേയ്ക്ക് ലഹരി മരുന്നുകൾ എത്തിക്കാൻ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
ജയിലിന് പുറത്തുള്ള ആളുകൾ മൃഗങ്ങളുടെ ശരീരത്തിൽ മയക്കുമരുന്ന് ഘടിപ്പിച്ച് ജയിലിനകത്തേയ്ക്ക് കടത്തിവിടുന്നത് പതിവ് സംഭവമാണ്. തടവുകാർ ഭക്ഷണങ്ങൾ കാണിച്ച് ഈ മൃഗങ്ങളെ അടുത്തേയ്ക്ക് വരുത്തിയ ശേഷം ലഹരി മരുന്നുകൾ കൈപ്പറ്റുന്ന രീതിയാണിത്. ബാഗുമായെത്തിയ പൂച്ചയെ വളർത്തു മൃഗങ്ങൾക്കായുള്ള അഡോപ്ഷൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments