കൊച്ചി: അങ്കമാലിയിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാനെത്തിയ മുത്തശ്ശിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലെ താരം. കറുകുറ്റി പഞ്ചായത്തിലെ കരയാംപറമ്പ് പുതിയാട്ടിൽ വീട്ടിൽ വർക്കിയുടെ ഭാര്യയായ 104കാരി അന്നം എന്ന വയോധികയാണ് വാക്‌സിൻ സ്വീകരിച്ചത്. വാർധക്യ അവശതകളെ അവഗണിച്ച് കോവിഡ് പോരാട്ടത്തിൽ പങ്കാളിയായ അന്നത്തെ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് അഭിനന്ദിച്ചു.
അങ്കമാലി താലൂക്ക് ആശുപത്രിയിലത്തെിയാണ് അന്നം കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളുമുള്ള അന്നം പണ്ടു കാലത്ത് നാട്ടിൽ ഭീതിപരത്തിയ വിവിധങ്ങളായ മഹാമാരികളുടെ അനുഭവങ്ങൾ പാഠമാക്കിയാണ് യുവത്വത്തിന്റെ പ്രസരിപ്പോടെ മക്കളോടൊപ്പം താലൂക്ക് ആശുപത്രിയിലത്തെി കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.
104കാരി കോവിഡ് വാക്‌സിൻ എടുക്കാനത്തെിയതറിഞ്ഞ് താലൂക്കാശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കോവിഡ് മഹാമാരിയെ തുരത്താൻ എല്ലാവരും വാക്‌സിൻ എടുക്കണമെന്ന വീഡിയോ സന്ദേശവും നൽകിയാണ് അന്നം ആശുപത്രിയിൽ നിന്ന് മടങ്ങിയത്.
Post Your Comments