കാസർകോഡ്: കാസർകോട്ടെ ആദ്യകാല ദളിത് നേതാവും കള്ളാർ മുൻ പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന പി കെ രാമൻ അന്തരിച്ചു. ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്റെ പിതാവാണ്. ധന്യ തന്നെയാണ് മരണ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചികിത്സയിലായിരുന്നു പിതാവെന്ന് ധന്യ പറയുന്നു.
മാതാവ് മരിച്ചിട്ട് ഇപ്പോൾ നാലുമാസം മാത്രമാണ് ആയത്. പിന്നാലെ പിതാവും പോയതിൽ ധന്യയുടെ പ്രതികരണം തന്റെ ചിറകും ധൈര്യവും പോയി എന്നാണ്.
ധന്യയുടെ പോസ്റ്റ് കാണാം:
കഴിഞ്ഞ മൂന്നു വർഷം അച്ഛന്റെയും അമ്മയുടെയും ചികിത്സയിൽ തന്നെ ആയിരുന്നു. അമ്മ മരിച്ചിട്ട് നാലു മാസം .ഇപ്പോ അച്ഛനും. എട്ടു സർജറി കഴിഞ്ഞു അച്ഛനും പറയാതെ പോയി, മരിച്ചു . എന്റെ ജീവൻ തന്നെ പോയി. കാസർഗോഡ് ആദ്യകാല ദളിത് നേതാവും കള്ളാർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉം ആയിരുന്നു പി കെ രാമൻ, എന്റെ ഡാഡി. എന്റെ ധൈര്യത്തിന്, എന്റെ ചിറകിനു വിട..
Post Your Comments