Latest NewsKeralaNews

ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആശിഷിന്റെ വിയോഗ വാർത്തയിൽ അതിയായ ദു:ഖമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ തെറ്റിദ്ധാരണ പരത്തുന്നു; കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ച പറ്റിയെന്ന് കെ സുരേന്ദ്രൻ

സഖാവ് സീതാറാം യെച്ചൂരിയുടെ മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് രോഗബാധയെത്തുടർന്ന് നിര്യാതനായ വിവരം അത്യധികം വിഷമമുണ്ടാക്കുന്നതാണ്. സഖാവിന്റെയും കുടുംബത്തിന്റെയും ദു:ഖത്തിൽ പങ്കുചേരുന്നു. ഹൃദയപൂർവ്വം ആദരാഞ്ജലികൾ അർപ്പിക്കുന്നു- പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

കോവിഡ് വൈറസ് ബാധയെ തുടർന്ന് ഇന്ന് രാവിലെയാണ് ആശിഷ് യെച്ചൂരി മരണപ്പെട്ടത്. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകനായിരുന്നു ആശിഷ് യെച്ചൂരി. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാദ്ധ്യമപ്രവർത്തകനായി ആശിഷ് പ്രവർത്തിച്ചിട്ടുണ്ട്.

Read Also: സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button