ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ വിതരണം സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓക്‌സിജന്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ സംസ്ഥാന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഒരിടത്തും തടയരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയിലാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഓക്‌സിജന്‍ ഉത്പ്പാദനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ. ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.
Read Also : കോവിഡ് രണ്ടാം തരംഗം അതിവേഗം പടര്‍ന്ന് പിടിച്ചതോടെ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായി ‘ഉള്ളിയും കല്ലുപ്പും’
‘മെഡിക്കല്‍ ഓക്‌സിജന്റെ സുഗമമായ നീക്കത്തിന് എല്ലാവരും സൗകര്യം ഒരുക്കണം. ഇങ്ങനെയുള്ള ഓക്‌സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ഏതു സമയത്തും സംസ്ഥാനങ്ങളിലേയ്ക്ക് പ്രവേശിക്കാം. ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവും ഓക്‌സിജന്‍ വാഹനങ്ങള്‍ക്ക് ബാധകമാവില്ലെന്നും’ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഡല്‍ഹിയിലേയ്ക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരിയാനയിലെ പാനിപത്തില്‍ 260 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉത്പ്പാദിപ്പിക്കുന്നുണ്ട് ഇതില്‍ 140 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഡല്‍ഹിക്ക് അനുവദിച്ചതായി ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖട്ടറും വ്യക്തമാക്കി.
Post Your Comments