COVID 19Latest NewsNewsIndia

ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനമെന്ന് പ്രകാശ് രാജ്

നാണക്കേടുണ്ടാക്കുന്ന സർക്കാരാണെന്ന് പ്രകാശ് രാജ്

ചെന്നൈ: ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനമെന്ന് നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജ്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജൻ്റെ ലഭ്യതക്കുറവ് എത്രയും വേഗം പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട ഹൈക്കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു പ്രകാശ് രാജ്.

‘ബഹുമാനപ്പെട്ട് ഹൈക്കോടതി ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനം. തിരഞ്ഞെടുപ്പിലെ വിജയമാണ് അവര്‍ക്ക് വലുത്. യാതൊരു പ്രതീക്ഷയും തരാത്ത ഈ സര്‍ക്കാര്‍ നാണക്കേട് മാത്രമാണ്’ പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി, അത് വ്യവസായ കേന്ദ്രങ്ങളില്‍നിന്നും ലഭ്യമാക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു. ഓക്സിജന് ക്ഷാമം നേരിടുന്നത് കാരണം ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാവുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button