ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊറോണ വൈറസ് കേസുകൾ കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം 2,95,041 ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,56,16,130 ആയി ഉയർന്നിരിക്കുന്നു. നിലവിൽ ഇരുപത്തിയൊന്ന് ലക്ഷത്തിലധികം പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2023 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,82,553 ആയി ഉയർന്നു. ഇന്നലെ 1,67,457 പേർ മാത്രമാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം രാജ്യത്ത് 16,39,357 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് അറിയിക്കുകയുണ്ടായി. ഇതുവരെ 27,10,53,392 സാംപിളുകൾ പരിശോധിച്ചു.
തുടർച്ചയായ ഏഴാമത്തെ ദിവസമാണ് രാജ്യത്ത് പ്രതിദിനം രണ്ട് ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ മാത്രം 62,097 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 39.6 ലക്ഷം ആയി. അതേസമയം രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. ആകെ 13,01,19,310 പേർ വാക്സിൻ സ്വീകരിച്ചു.
Post Your Comments