Latest NewsNewsFootballSports

സൂപ്പർ ലീഗ് വിവാദങ്ങൾ ചെൽസിയുടെ പ്രകടനത്തെ ബാധിച്ചു: ടൂഹൽ

പ്രീമിയർ ലീഗിൽ ബ്രൈറ്റനെതിരായ മത്സരത്തിൽ ചെൽസിക്ക് സമനില വഴങ്ങേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തി ചെൽസി പരിശീലകൻ തോമസ് ടൂഹൽ. കളത്തിന് പുറത്തുള്ള വിഷയങ്ങൾ ശ്രദ്ധ തിരിച്ചതാണ് ചെൽസിയുടെ പ്രകടനത്തെ ബാധിച്ചതെന്ന് ടൂഹൽ പറഞ്ഞു. സൂപ്പർ ലീഗ് സംബന്ധിച്ചുള്ള വാർത്തകളും വിവാദങ്ങളും തന്നെയും ബാധിച്ചു. തന്നെ ബാധിച്ചിട്ടുണ്ടെങ്കിൽ അത് ടീമിനെയും ബാധിച്ചിട്ടുണ്ടാകുമെന്ന് ടൂഹൽ കൂട്ടിച്ചേർത്തു.

‘മത്സരത്തെ കുറിച്ച് ആരും സംസാരിച്ചില്ല. സംസാരം മുഴുവൻ സൂപ്പർ ലീഗിനെ കുറിച്ചായിരുന്നു. മത്സരത്തിന് മുമ്പ് തന്നോട് കളിയെ കുറിച്ച് ആരും ചോദിച്ചില്ല. ഈ അവസ്ഥയിൽ കളത്തിന് പുറത്തുള്ള കാര്യങ്ങൾ ഇടയ്ക്ക് എങ്ങനെ ശ്രദ്ധ മാറ്റാതിരിക്കും’. ടൂഹൽ പറഞ്ഞു. ബ്രൈറ്റനെതിരായ മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ചെൽസി തിരികെ ടോപ് ഫോറിലേക്ക് തിരിച്ചെത്തി.

shortlink

Related Articles

Post Your Comments


Back to top button