പാരിസ്: പിഎസ്ജി സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെയും പരിശീലകന്‍ തോമസ് ടച്ചലും തമ്മിലുള്ള വാക്കേറ്റം ചര്‍ച്ചയാവുന്നു. ശനിയാഴ്ച നടന്ന മോന്റ് പെല്ലിയറിനെതിരായ മത്സരത്തിനിടെയായിരുന്നു എംബാപ്പയെ പിന്‍വലിച്ചതിനെത്തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
മത്സരത്തില്‍ പിഎസ്ജി അഞ്ച് ഗോളിന്റെ വ്യക്തമായ ലീഡുമായി നില്‍ക്കെ 68ാം മിനുട്ടില്‍ എംബാപ്പയെ പിന്‍വലിച്ച കോച്ച് ഇക്കാര്‍ഡിക്ക് അവസരം നല്‍കുകയായിരുന്നു. ഇതില്‍ ഒരു ഗോള്‍ എംബാപ്പെയാണ് നേടിയത്. തന്നെ പിന്‍വലിച്ചത് ഇഷ്ടപ്പെടാതിരുന്ന എംബാപ്പെ കോച്ചിനോട് കയര്‍ക്കുകയായിരുന്നു. എന്നാല്‍ എന്തിനാണ് പിന്‍വലിച്ചതെന്ന് പരിശീലകന്‍ തോമസ് എംബാപ്പെയോട് വ്യക്തമാക്കുന്നുണ്ടെങ്കിലും അതൊന്നും എംബാപ്പെ കേള്‍ക്കാന്‍ തയ്യാറാകാതെ കയര്‍ത്ത് പെരുമാറുകയായിരുന്നു.
എന്നാല്‍ ഇത് ടെന്നിസ് കളിയല്ല ഫുട്‌ബോള്‍ കളിയാണെന്നും കളത്തിലുള്ളപ്പോള്‍ പിന്‍വലിക്കുന്നത് താരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്നും ആരൊക്കെ കളിക്കണം കളിക്കണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം പരിശീലകനുണ്ടന്നുമായിരുന്നു മത്സര ശേഷം എംബാപ്പെയുടെ പെരുമാറ്റത്തെക്കുറിച്ച് ടച്ചല്‍ പ്രതികരിച്ചത്. മത്സരത്തില്‍ വ്യക്തമായ ലീഡെടുത്തതിനാല്‍ ഫോര്‍മേഷന്‍ മാറ്റിക്കളിക്കാനാണ് എംബാപ്പയെ പിന്‍വലിച്ചത്. എന്നാല്‍ അത് എംബാപ്പെ മനസിലാക്കിയില്ല.മഞ്ഞക്കാര്‍ഡ് വാങ്ങിയത് മറന്നു, ഗോളടിച്ച് ആഘോഷിച്ച താരത്തിന് ചുവപ്പ് കാര്‍ഡ് ഒരു താരത്തിന്റെ പെരുമാറ്റം ടീമിന്റെ ആകെ മാനസീകവാസ്ഥയെ ബാധിക്കുമെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments