മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രോഗികളുടെ എണ്ണം ദിനംപ്രതി ഇരട്ടിയാകുകയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സംബന്ധിച്ച തീരുമാനം ഇന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിക്കും. കോവിഡ് വ്യാപനം കുറയ്ക്കാനായിട്ടുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിവരികയാണെന്നും, അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി ലോക്ക്ഡൗണ്‍ സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ചഗന്‍ ഭുജ്ബാല്‍ പറഞ്ഞിരുന്നു.
ട്രെയിന്‍ സര്‍വീസുകളിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കുമെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി എട്ടുമണിക്ക് ശേഷം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയും മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments