COVID 19Latest NewsNewsOmanGulf

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1077 പേര്‍ക്ക് കോവിഡ്

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1077 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗബാധിതരായിരുന്ന 17 പേര്‍ക്ക് കൂടി രാജ്യത്ത് മരിക്കുകയുണ്ടായി. എന്നാൽ അതേസമയം കോവിഡ് ചികിത്സയിലായിരുന്ന 1094 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

ഒമാനില്‍ ഇതുവരെ 1,83,770 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തു. 1,63,750 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. 89.1 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. 1926 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 115 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവരുള്‍പ്പെടെ 812 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 264 പേരുടെ നില അതീവ ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button