ദോഹ: ഖത്തറില്‍ ഇന്ന് 819 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 757 പേര് കൂടി രോഗമുക്തി നേടിയിരിക്കുന്നു. ആകെ 176,188 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.
പുതിയതായി റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 602 പേര് സ്വദേശികളും 217 പേര് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് ഒമ്പത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 400 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതുവരെ 199,180 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 22,592 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. പുതിയതായി 12,817 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 1,854,566 ആയി.
Post Your Comments