തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രി അനാവശ്യ ഭീതിപരത്താന്‍ ശ്രമിക്കുകയാണെന്ന് കെ. സുരേന്ദ്രന് പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വാക്സിന് ഇല്ലെന്ന രീതിയില്‍ മുഖ്യമന്ത്രി ഭീതിപരത്തുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനും മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.
Read Also: ജി സുധാകരന് വേണ്ടി ബിജെപി നേതാവിന്റെ വഴിപാട്
പാര്‍ട്ടി പരിപാടികള്‍ മാറ്റിവച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബിജെപി ഏര്‍പ്പെടും. ഹെല്പ് ഡെസ്ക് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഇന്നലെ 19,577 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂർ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസർകോട് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
Post Your Comments