COVID 19Latest NewsNewsIndia

ഇന്ത്യയില്‍ സിംഗിൾ ഡോസ് വാക്സിന്‍ പരീക്ഷണത്തിനായി അപേക്ഷ നല്‍കി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ സിംഗിൾ ഡോസ് വാക്സിന്‍ പരീക്ഷണത്തിനായി ഇന്ത്യയില്‍ അപേക്ഷ നല്‍കി. മൂന്നാംഘട്ട പരീക്ഷണത്തിനാണ് അനുമതി തേടിയിരിക്കുന്നത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിലെ വിഷയ വിദഗ്ധ സമിതിയുമായി കൂടിക്കാഴ്ച നടത്താനും അനുമതി തേടിയിട്ടുണ്ട്.

Read Also : കോവിഡ് മുൻനിര പോരാളികളുടെ ഇൻഷൂറൻസ് പരിരക്ഷയുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ

വിദേശ നിർമിത വാക്‌സിനുകൾക്ക് കാലതാമസം കൂടാതെ അനുമതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ജോൺസൺ ആൻഡ് ജോൺസൺ മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് അനുമതി തേടിയിരിക്കുന്നത്. കൂടാതെ വാക്‌സിന്റെ ഇറക്കുമതി ലൈസൻസിനും അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് വിവരം.

റഷ്യയുടെ സ്പുട്‌നിക് v വാക്‌സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന്റെ ആദ്യഘട്ടങ്ങളിലെ ക്ലിനിക്കൽ പരിശോധനാഫലങ്ങൾ ഉൾപ്പെടെ വിശദമായി വിലയിരുത്തിയാകും അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button