Latest NewsKeralaCinemaMollywoodNewsEntertainment

താരസംഘടന ‘അമ്മ’യുടെ ജനറൽ ബോഡി യോഗം മാറ്റിവച്ചു

കോവിഡിനെ തുടർന്ന് ഏപ്രിലില്‍ 30 ന് നടത്താനിരുന്ന താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം മാറ്റിവച്ചു. കോവിഡിന്‍റെ അളവ് കൂടിവരുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡിന്‍റെ അളവ് താരതമ്യേന കുറഞ്ഞുവരുന്ന സാഹചര്യം സംജാതമായാല്‍ മാത്രമെ ജനറല്‍ബോഡി ഇനി എന്ന് നടത്താനാകുമെന്ന് പറയാന്‍ കഴിയൂ.

നേരത്തെ എല്ലാ വര്‍ഷവും ജൂണ്‍മാസത്തിലെ ഒടുവിലത്തെ ഞായറാഴ്ച ദിവസം താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി കൂടുക പതിവായിരുന്നു. എന്നാല്‍, കോവിഡിന്‍റെ വരവില്‍ ‘അമ്മ’യിലെ പല അംഗങ്ങള്‍ക്കും യാത്ര ചെയ്യാനുള്ള
ബുദ്ധിമുട്ടും  മറ്റു പ്രശ്നങ്ങളാലും  ഒത്തുകൂടാൻ സാധിക്കാതെ വന്നതോടെ 2020 ലെ ജനറല്‍ബോഡി മാറ്റി വയ്ക്കുകയായിരുന്നു.

തുടർന്ന് ഈ വര്‍ഷം ജൂണ്‍ മാസത്തിന് പകരം ഈ ഏപ്രിലില്‍ ജനറല്‍ബോഡി ചേരാന്‍ താരസംഘടന തീരുമാനിക്കുകയും ഏപ്രില്‍ 30 ന് കൊച്ചിയില്‍ മീറ്റിംഗ് ഉണ്ടെന്നുള്ള വിവരം അംഗങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കിയതോടെ യോഗം മാറ്റിവയ്ക്കാൻ സംഘടന തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button