വികാസ് ദുബൈ ഏറ്റുമുട്ടൽ കേസിൽ ഉത്തർപ്രദേശ് പോലീസ് കുറ്റക്കാരല്ലെന്ന് ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ. കേസിൽ പോലീസ് കുറ്റക്കാരാണെന്ന് കാണിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
കുറ്റവാളിയായ വികാസ് ദുബൈയെയും അഞ്ച് കൂട്ടാളികളെയും കഴിഞ്ഞ ജൂലൈയിലാണ് യു.പി. പോലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. ഇതിന് പിന്നാലെ വ്യാജ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന് ആരോപണം വിവിധയിടങ്ങളിൽനിന്ന് ഉയർന്നിരുന്നു. തുടർന്നാണ് പ്രത്യേക കമ്മീഷൻ രൂപീകരിച്ച് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്.
അന്വേഷണത്തിനൊടുവിൽ യു.പി. പോലീസ് കുറ്റക്കാരല്ലെന്നാണ് റിപ്പോർട്ടിൽനിന്നും വ്യക്തമായിരിക്കുന്നത്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയിക്കുന്ന ദൃക്‌സാക്ഷി മൊഴികളോ, തെളിവുകളോ അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. റിപ്പോർട്ട് ഉടൻ സുപ്രീം കോടതിയിൽ സമർപ്പിക്കും.
Post Your Comments