തൃശൂർ: തൃശ്ശൂരിലെ നാളത്തെ പൂരം വിളംബരം പ്രതിസസന്ധിയില്‍. നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ് വിതരണം നടന്നില്ല. മൂന്നുപേര്‍ക്ക് മാത്രമാണ് പാസ് കിട്ടിയത്. കൊവിഡ് പരിശോധനാ ഫലം വൈകുന്നതാണ് കാരണം.
Read Also : മാസ്ക് എവിടെയെന്ന് ചോദിച്ച പോലീസുകാരോട് വിചിത്ര വാദവുമായി യുവാവ് ; വീഡിയോ വൈറല്‍
പാസ് കിട്ടിയില്ലെങ്കില്‍ എഴുന്നള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം അറിയിച്ചു. രണ്ട് കുഴിമിന്നൽ മാത്രം പൊട്ടിച്ചാണ് തൃശ്ശൂർ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടന്നത്. ആദ്യം തിരുവമ്പാടിയും പിന്നീട് പാറമേക്കാവുമാണ് സാമ്പിള്‍ വെടിക്കെട്ടിൽ പങ്കെടുത്തത്. സമീപകാലത്ത് ആദ്യമായാണ് ഇത്രയും ചുരുക്കി സാമ്പിള്‍ നടത്തുന്നത്. സ്വരാജ് റൗണ്ടിൽ സംഘാടകർക്ക് മാത്രമായിരുന്നു പ്രവേശനം.
Post Your Comments