ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിെനാപ്പം മനുഷ്യ ബന്ധങ്ങൾക്ക് വിലകല്പ്പിക്കാത്ത സമൂഹമായി മാറിയിരിക്കുകയാണ് നാം. രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതനാണെന്ന് പേടിച്ച് സ്വന്തം പിതാവിനെ നടുറോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരിക്കുകയാണ് ഒരു മകന്‍. പിതാവിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മകന്‍ വിസമ്മതിച്ചതോടെ രക്ഷക്കായി ഒരു പൊലീസുകാരന്‍ എത്തുകയായിരുന്നു.
Read Also: ഇന്ത്യ വാക്‌സിൻ ലഭ്യമാക്കിയത് ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ; പ്രധാനമന്ത്രി
എന്നാൽ രാജേന്ദ്ര നഗര്‍ പ്രദേശത്ത് കാണപ്പെട്ട വയോധികനെ പൊലീസുകാരനായ രാജു റാം ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവനീഷ് ശരണ്‍ എന്ന സിവില്‍ പൊലീസ് ഓഫീസറാണ് വയോധികന്‍റെ കഥനകഥ ട്വിറ്റര്‍ വിഡിയോയിലൂടെ പുറംലോകത്തെത്തിച്ചത്. പിതാവിന് ശ്വാസതടസ്സം അനുഭപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് മകന്‍ പിതാവിനെ ഉപേക്ഷിച്ചത്. ട്വിറ്റര്‍ വിഡിയോയില്‍ വയോധികനെ ഡല്‍ഹി പൊലീസ് സഹായിക്കുമെന്നും ഇദ്ദേഹത്തിനാവശ്യമായ ഓക്സിജന്‍ വിതരണം ചെയ്യുമെന്നും പറയുന്നുണ്ട്.
Post Your Comments