കണ്ണൂര്‍: കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാനായി എത്തിയ 55കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പയ്യന്നൂര്‍ ടൗണിലാണ് സംഭവമുണ്ടായത്. എന്നാൽ ഏറെ കൗതുകകരമായ രീതിയിലാണ് ഇയാള്‍ പിടിയിലാകുന്നത്. പാലക്കാട് ഷൊര്‍ണൂരില്‍ വച്ച് വിവാഹിതരായ ദമ്പതികള്‍ എത്തുന്നതിനും ഏറെ മുമ്പേ തന്നെ ഇയാള്‍ ഇവരുടെ കിടപ്പുമുറിക്ക് മുകളിലായി സ്ഥാനം പിടിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമായിരുന്നു ഇത്. എന്നാൽ രണ്ട് ദിവസത്തോളമായി അടഞ്ഞു കിടന്ന വീടിന്റെ കിടപ്പുമുറിക്ക് സമീപമായി ഇയാള്‍ ഒരു ഏണിയും ആരും കാണാതെ ഒളിപ്പിച്ചിരുന്നു. ഏണിയില്‍ കയറി കിടപ്പുമുറിക്ക് മുകളിലായി ഇരിപ്പുറപ്പിച്ചു.
രാത്രി പത്ത് മണിയോടെ ലൈറ്റുകള്‍ അണയ്ക്കണമെന്ന് അടുത്ത വീട്ടുകാരെ ചട്ടം കെട്ടിയതിന് ശേഷമാണ് ഇയാള്‍ കിടപ്പുമുറിക്ക് മുകളില്‍ കയറിപറ്റിയത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ദമ്പതികള്‍ എത്താന്‍ വൈകിയതോടെയാണ് ഇയാളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചത്. ഒടുവില്‍ ക്ഷമ നശിച്ചതോടെ മദ്ധ്യവയസ്കന്‍ കിടപ്പുറിക്ക് മുകളില്‍ ഇരുന്ന് ഉറങ്ങാന്‍ ആരംഭിച്ചു. ഉറക്കത്തിന് അകമ്പടിയായി ഉച്ചത്തിലുള്ള കൂര്‍ക്കംവലിയുമുണ്ടായിരുന്നു. ഈ സമയം കൊണ്ട് വീട്ടിലെത്തിയ ദമ്ബതികള്‍ ഇയാളുടെ കൂര്‍ക്കംവലി കേട്ട് അന്വേഷണം നടത്തിയപ്പോഴാണ് കിടപ്പുമുറിക്ക് മുകളില്‍ സുഖനിദ്രയിലാണ്ടിരിക്കുന്ന മദ്ധ്യവയസ്കനെ കണ്ടെത്തുന്നത്.
http://https://twitter.com/kalippism/status/1346340636081881088
ഒട്ടും വൈകാതെ തന്നെ വധു ഇക്കാര്യം വീടിനടുത്തുള്ളവരെ അറിയിക്കുകയും നാട്ടുകാരെത്തി ഇയാള്‍ മുകളിലേക്ക് കയറാന്‍ ഉപയോഗിച്ച ഏണി എടുത്തുമാറ്റുകയും ചെയ്തു. ഇതോടെ വീടിന്റെ മുകളില്‍ പെട്ടുപോയ ഇയാളെ ഒടുവില്‍ പോലീസ് വന്നാണ് താഴെയിറക്കിയത്. ഇയാളെ പൊലീസ് താഴെയിറക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മദ്ധ്യവയസ്കനെ ആരും കൈയ്യേറ്റം ചെയ്യാന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസുകാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിനു മറുപടിയായി ‘അങ്ങനെയായിരുന്നെങ്കില്‍ ഞങ്ങള്‍ക്കത് മുമ്ബേ ആവാമായിരുന്നു’ എന്ന് ചുറ്റും കൂടിയ നാട്ടുകാരില്‍ ഒരാള്‍ പറയുകയും ചെയ്യുന്നുണ്ട്. മദ്ധ്യവയസ്കനെതിരെ വീട്ടുകാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ ഇയാളെ പിന്നീട് പൊലീസ് വിട്ടയക്കുകയായിരുന്നു.
Post Your Comments