Latest NewsIndiaNews

മകനും മരുമകളും വഴക്കിടുന്നത് കണ്ട് തടയാന്‍ ചെന്ന വയോധികന്‍ മകന്റെ അടിയേറ്റ് മരിച്ചു

കൊല്‍ക്കത്ത: മകനും മരുമകളും വഴക്കിടുന്നത് കണ്ട് തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട വയോധികന്‍ മകന്റെ അടിയേറ്റ് മരിച്ചു. സുഷാന്ത മല്ലിക് (55) എന്നയാളാണ് മരിച്ചത്. ഞായറാഴ്ച പശ്ചിമ ബംഗാളിലെ പുര്‍ബ ബര്‍ദ്മാന്‍ ജില്ലയിലായിരുന്നു സംഭവം. മകന്റെയും മരുമകളുടെയും തര്‍ക്കം കണ്ട് തടയാന്‍ ചെന്ന സുഷാന്തിനെ മകന്‍ കരണത്തടിക്കുകയായിരുന്നു.

അടി കൊണ്ട് ബോധരഹിതനായ ഇയാളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകനെതിരെ ശക്തമായ നടപടി വേണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. അതേസമയം കുടുംബത്തിന്റെ ഭാഗത്തു നിന്ന് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മകനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button