ഉണ്ണി മുകുന്ദൻ നായകനായി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാൻ. ഡിസംബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്. ഇപ്പോഴിതാ ചിത്രീകരണവേളയില്‍ നല്ല ഭക്ഷണം ഒരുക്കിയതിന് മെസ്സ് ടീമിന് നന്ദി പറഞ്ഞുകൊണ്ട് ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
കൊവിഡ് പ്രതിസന്ധിക്കിടയിലും ക്രൂവിലെ എല്ലാവര്‍ക്കും മികച്ച ഭക്ഷണം ഒരുക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അത് നല്ലരീതിയിൽ തന്നെ അവര്‍ ഓര്‍ക്കിയിരിക്കുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
‘ഈ പകര്‍ച്ചവ്യാധി സമയത്തെ ചിത്രീകരണത്തിനിടയിലും മികച്ചതും ആരോഗ്യപൂര്‍ണവുമായ ഭക്ഷണം ഒരുക്കിയ മെസ്സ് ടീമിന് ഞാന്‍ നന്ദി അറിയിക്കുന്നു. ഏറെ പ്രതിസന്ധിക്കിടയിലും ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ വലിയ പ്രയത്‌നം തന്നെ വേണ്ടി വന്നിട്ടുണ്ട്. ചിത്രം റിലീസാകാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. ഞങ്ങള്‍ ചിത്രീകരണം ആസ്വദിച്ചത് പോലെ ഈ സിനിമ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു’. ഉണ്ണിമുകുന്ദൻ പറഞ്ഞു.
Post Your Comments