ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറത്തിന് മികച്ച അഭിപ്രായവും കളക്ഷനുമാണ് ലഭിച്ചത്. നിരവധി പേർ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെയും, സിനിമയെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മാളികപ്പുറം ഉണ്ണിമുകുന്ദന്‍ നിര്‍മിച്ചു, ആസിഫ് അലി നായകന്‍ ആയിരുന്നെങ്കില്‍ വേറെ ലെവല്‍ ആകുമായിരുന്നില്ലേ..?’ എന്നു പറഞ്ഞാണ് ശ്രീജിത്ത് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരംഭിക്കുന്നത്.
വൈറൽ പോസ്റ്റ് ഇങ്ങനെ:
സത്യത്തില്‍ മാളികപ്പുറം എന്ന സിനിമ ഉണ്ണിമുകുന്ദന്‍ നിര്‍മിച്ചു, ആസിഫ് അലി നായകന്‍ ആയിരുന്നെങ്കില്‍ വേറെ ലെവല്‍ ആകുമായിരുന്നില്ലേ..? കുറെ കൂടെ അഭിനയ സാധ്യതയും, അഭിനയം പ്രതിഫലിപ്പിക്കാന്‍ ഉള്ള കഴിവും ആസിഫ് അലി ക്ക് ആണെന്ന് എനിക്ക് തോന്നി. ഒരുപക്ഷെ ഈ സിനിമയില്‍ ഉണ്ണി മുകുന്ദനെ വിമര്‍ശിക്കുന്നവര്‍, ആസിഫ് അലി ആയിരുന്നെങ്കില്‍ വാഴ്ത്തി പാടിയേനെ.. ഇനി വിഷ്ണു ശശി ശങ്കര്‍ ഇതുപോലുള്ള ഡിവോഷണല്‍ സിനിമകളില്‍ ലീഡ് നായകനെ കാസ്‌റ് ചെയ്യുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കേണ്ടതാണ്..
മാളികപ്പുറം എന്ന സിനിമ കണ്ടു… ഒരു തരത്തിലുള്ള മതം എന്നതിനെ പ്രയോഗിക്കാതെ ആളുകളെ പിടിച്ചിരുത്താന്‍ ഈ സിനിമക്ക് കഴിഞ്ഞു പക്ഷെ എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല.. കാരണം, അച്ഛന്‍ മരിച്ചു കഴിഞ്ഞ വര്‍ഷം തന്നെ ശബരിമലയിലേക്ക് ഒളിച്ചോടി പോയി അയ്യപ്പനെ കാണാന്‍ ശ്രമിച്ചത് അയ്യപ്പനോടുള്ള നീതികേടായി തോന്നി.
Post Your Comments