Latest NewsIndiaNews

യുജിസി- നെറ്റ് പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: യുജിസി- നെറ്റ് പരീക്ഷകൾ മാറ്റിവെച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും.

Read Also: പലചരക്ക്, പച്ചക്കറി കടകൾക്ക് നാലു മണിക്കൂർ മാത്രം പ്രവർത്തനാനുമതി; കോവിഡ് നിയന്ത്രണങ്ങൾ കർശനമാകുന്നു

മെയ് 2 മുതൽ 17 വരെയാണ് യുജിസി- നെറ്റ് പരീക്ഷകൽ നടത്താനിരുന്നത്. കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും ഉദ്യോഗാർത്ഥികളുടെയും പരീക്ഷ നടത്തിപ്പുകാരുടെയും സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് യുജിസി- നെറ്റ് പരീക്ഷ മാറ്റിവെയ്ക്കാൻ തീരുമാനിച്ചതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.

Read Also: തൃശൂർ പൂരത്തിന് കർശന നിയന്ത്രണങ്ങൾ; നിരീക്ഷണത്തിന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ; പാസുള്ളവർക്ക് മാത്രം പ്രവേശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button