Latest NewsIndiaNews

‘ജനങ്ങൾ ആശങ്കപ്പെടേണ്ട, ട്രെയിനുകൾ ഓടുന്നുണ്ട്, ഇനിയും ഓടും’; നിലപാട് വ്യക്തമാക്കി റെയിൽവേ മന്ത്രി

ഇന്ത്യയിൽ ലോക്ക് ഡൗൺ ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി

ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ സർവീസ് നിർത്തിവെക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ഇക്കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യയിൽ ലോക്ക് ഡൗൺ ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Also Read: കോവിഡ് വ്യാപനം; അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും, സഞ്ചാരികൾക്ക് പ്രവേശനമില്ല

‘ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. തീവണ്ടികൾ ഓടുന്നുണ്ട്. അവ തുടർന്നും ഓടും. അതിഥി തൊഴിലാളികളുടെ കാര്യം നേരിട്ട് വിലയിരുത്തുന്നുണ്ട്. റെയിൽവെ ബോർഡ് ചെയർമാൻമാരും ജനറൽ മാനേജർമാരും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ അതിഥി തൊഴിലാളികൾക്കു വേണ്ടി പ്രത്യേക തീവണ്ടികൾ ഏർപ്പെടുത്തും’. പീയുഷ് ഗോയൽ പറഞ്ഞു.

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെ ഡൽഹിയിൽ ഉൾപ്പെടെ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശങ്ങളിലേയ്ക്ക് മടങ്ങാൻ തിരക്ക് കൂട്ടുന്ന സ്ഥിതിയുണ്ടായിരുന്നു. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിലാണ് പ്രതികരണവുമായി റെയിൽവേ മന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button