KeralaLatest NewsNews

തിരുവൻവണ്ടൂരിൽ ബിജെപി വിരുദ്ധ സഖ്യം അധികാരത്തിൽ; അവിണിശ്ശേരി പിടിച്ച് ബിജെപി

സിപിഎമ്മിലെ ബിനു ജോസഫ് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

തൃശൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിൽ എൽഡിഎഫിലെ ബിന്ദു കുരുവിള പ്രസിഡന്റായി. കോൺഗ്രസ് പിന്തുണയിലാണ് എൽഡിഎഫ് പ്രസിഡന്റ് സ്ഥാനം നേടിയത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഏഴ് വോട്ടുകൾ നേടിയാണ് ബിന്ദു കുരുവിള പ്രസിഡണ്ട് ആയത്. 13 അംഗ ഭരണ സമിതിയിൽ ബിജെപിക്ക് അഞ്ചും സിപിഎമ്മിന് നാലും കോൺഗ്രസിന് മൂന്ന് അംഗങ്ങളും ആണ് ഉണ്ടായിരുന്നത്. ഒരു സ്വതന്ത്രൻ വിട്ടുനിന്നു. അതേസമയം തൃശ്ശൂർ അവിണിശ്ശേരി പഞ്ചായത്തിൽ ബിജെപി അധികാരം ഏറ്റു. ഹൈക്കോടതി വിധിയെ തുടർന്നാണ് ബിജെപി അംഗങ്ങളായ ഹരി സി നരേന്ദ്രൻ പ്രസിഡന്റായും ഗീത സുകുമാരൻ വൈസ് പ്രസിഡന്റ് ആയും സ്ഥാനം ഏറ്റെടുത്തത്.

Read Also: 13കാരിയുടെ 26 ആഴ്ച്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി; പിന്നിൽ 14കാരനായ സഹോദരൻ; വേറിട്ട ഉത്തരവുമായി ഹൈക്കോടതി

എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ചടങ്ങിൽ നിന്നു വിട്ടുനിന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം രണ്ടു തവണ യുഡിഎഫ് പിന്തുണയോടെ എൽഡിഎഫ് അംഗങ്ങൾ വിജയിച്ചെങ്കിലും രാജി വച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതി ബിജെപി അംഗങ്ങളോട് അധികാരം ഏൽക്കാൻ ഉത്തരവിട്ടത്. പത്തനംതിട്ട കോട്ടങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ എൽഡിഫ് അധികാരത്തിൽ. സിപിഎമ്മിലെ ബിനു ജോസഫ് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 2 അംഗങ്ങളുള്ള യുഡിഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. മുൻപ് രണ്ടുതവണ തെരഞ്ഞെടുപ്പ് നടന്നപ്പോൾ എസ്ഡിപിഐ പിന്തുണച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചിരുന്നു.

shortlink

Post Your Comments


Back to top button